സ്ത്രീധന തുകയുടെ ബാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് അടുപ്പില്‍ നിന്നു തീക്കൊള്ളിയെടുത്ത് യുവതിയുടെ മുഖത്തടിച്ചു മുഖത്തു പൊള്ളലേറ്റ യുവതി ആശുപത്രിയിൽ

നെടുങ്കണ്ടം: സ്ത്രീധന തുകയുടെ ബാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് അടുപ്പില്‍ നിന്നു തീക്കൊള്ളിയെടുത്ത് യുവതിയുടെ മുഖത്തടിച്ചെന്ന് പരാതി. തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീന (29) യ്ക്കാണ് അടിയേറ്റത്. മുഖത്തു പൊള്ളലേറ്റ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.സംഭവത്തെക്കുറിച്ച്‌ ഹസീന പറയുന്നതിങ്ങനെ: ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു വിവാഹം. സ്ത്രീധനമായി 50,000 രൂപ നല്‍കാന്‍ ധാരണയുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ടു തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്.
അടുത്തിടെ ഭര്‍ത്താവ് ഒരു കേസില്‍ പൊലീസ് പിടിയിലായി. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യമായി വന്നു. ഈ പണം കണ്ടെത്താന്‍ സ്ത്രീധന തുകയുടെ ബാക്കി വേണമെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവ് മര്‍ദിക്കുകയായിരുന്നു. ബോധരഹിതയായ ഹസീനയെ സഹോദരനും ഭാര്യയും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 2 =