തിരുവനന്തപുരം :കേരളത്തിലെ എയ്ഡഡ് കോളേജ് അധ്യാപകരുടെ പുതുതായി രൂപീകരിച്ച കേരള എയ്ഡഡ് കോളേജ് ടീച്ചേർസ് കോ- ഓപ്പറേറ്റീവ് സൊസെറ്റി -KACTCOS യുടെ പ്രവർത്തന ഉദ്ഘടനം സഹകരണ -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ വഞ്ചിയൂരിലെ എ കെ പി സി ടി എ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ സംഘം പ്രസിഡന്റ് ഡോ. സി പത്മനാഭൻ അധ്യക്ഷതഹിച്ചു. കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. എസ് ഷാജഹാൻ ലോഗോ പ്രകാശനം ചെയ്തു. എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് പ്രൊഫ ജോജി അലക്സ് ഏറ്റുവാങ്ങി. വിവിധ വായ്പ പദ്ധതികളുടെ സംഘം വൈസ് പ്രസിഡന്റ് ഡോ. കെ ബിജുകുമാറും എംഡിഎസ് പദ്ധതികളുടെ പ്രഖ്യപനം എ കെ പി സി ടി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ആർ ബി രാജലക്ഷ്മിയും നിർവഹിച്ചു ചടങ്ങിൽ കോർപ്പറേഷൻ കൗൺ സിലർ ഗായത്രി ബാബു, സെക്രട്ടറിയേറ്റ് സഹകരണ സംഘം സെക്രട്ടറി റഫീക്ക് എസ്, KACTCOS ഹോണററി സെക്രട്ടറി ഡോ സോജു എസ്, ഭരണ സമിതി അംഗം ഡോ. കെ വിജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.