ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയെടുത്തയ സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍.വടവാതൂര്‍, കളത്തിപ്പടി, പാറയ്ക്കല്‍ പി.ബി അജയ്(27) ആണ് ചിങ്ങവനം പൊലീസ്പോലീസിന്റെ പിടിയിലായിരിക്കുന്നത്.വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നും പലരില്‍ നിന്നുമായി ഒന്നര ലക്ഷ രൂപ വീതമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. മാള്‍ട്ടയിലെ റിസോര്‍ട്ടില്‍ ഡ്രൈവറായി ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കുഴിമറ്റം സ്വദേശിയില്‍ നിന്നും 2021 ഒക്ടോബറില്‍ ഒന്നര ലക്ഷം രൂപ വാങ്ങിയ കേസിലാണ് നിലവില്‍ ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. ജില്ലയില്‍ സമാന രീതിയില്‍ മറ്റ് രണ്ടു പേരില്‍ നിന്നും തട്ടിപ്പ് നടത്തിയിരുന്നു.