കൊട്ടാരക്കര: ഉറ്റവരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ വിഫലമാക്കി അമ്മയ്ക്കും അച്ഛനും പിന്നാലെ മൂന്നുവയസ്സുകാരി ശ്രീക്കുട്ടിയും യാത്രയായി.കൊട്ടാരക്കര: ഉറ്റവരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ വിഫലമാക്കി അമ്മയ്ക്കും അച്ഛനും പിന്നാലെ മൂന്നുവയസ്സുകാരി ശ്രീക്കുട്ടിയും യാത്രയായി.കൊട്ടാരക്കര: ഉറ്റവരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ വിഫലമാക്കി അമ്മയ്ക്കും അച്ഛനും പിന്നാലെ മൂന്നുവയസ്സുകാരി ശ്രീക്കുട്ടിയും യാത്രയായി.കുളക്കടയില്‍ എം.സി.റോഡില്‍ വാഹനാപകടത്തില്‍ മരിച്ച പള്ളിക്കല്‍ ബിനീഷ് ഭവനില്‍ ബിനീഷ് കൃഷ്ണന്റെയും അഞ്ജുവിന്റെയും മകള്‍ ശ്രീക്കുട്ടിയാണ് ബുധനാഴ്ച രാവിലെ മരിച്ചത്.
ഗുരുതര പരിക്കുകളോടെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്നലെ രാവിലെ മരിക്കുക ആയിരുന്നു. അപകടത്തില്‍ തലയ്ക്കുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. മൂന്നോടെയാണ് താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശ്രീക്കുട്ടിയുടെ മൃതശരീരം വീട്ടിലേക്കു കൊണ്ടുവന്നത്. പള്ളിക്കലില്‍ ബുധനാഴ്ചപെയ്ത കണ്ണീര്‍മഴ വ്യാഴാഴ്ചയും തോര്‍ന്നില്ല. ശ്രീക്കുട്ടിയുടെ കളിചിരികള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് അയല്‍വാസികളും ബന്ധുക്കളും പൊട്ടിക്കരഞ്ഞു.
അങ്കണവാടിയിലെ പ്രിയ കൂട്ടുകാരെല്ലാം ശ്രീക്കുട്ടിയെ അവസാനമായി ഒരുവട്ടം കാണാനെത്തിയിരുന്നു. അമ്മയും അച്ഛനും അന്തിയുറങ്ങുന്നതിനടുത്തുതന്നെ ഒരുക്കിയ കുഴിമാടത്തിലേക്ക് അവള്‍ യാത്രയാകുമ്ബോള്‍ ചില അങ്കണവാടി കൂട്ടുകാര്‍ ഓടിയെത്തി മുത്തംനല്‍കി.