കൈക്കൂലി വാങ്ങുന്നതിനിടയില്‍ വനിതാ ഓവര്‍സിയറിനെ വിജിലന്‍സ് പിടികൂടി

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ വനിതാ ഓവര്‍സിയറിനെ വിജിലന്‍സ് പിടികൂടി. വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ ശ്രീലതയെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.കുണ്ടമണ്‍കടവ് അന്‍സാറിന്റെ പക്കല്‍നിന്ന് 10,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.അന്‍സാറിന്റെ നിലവിലുള്ളള രണ്ടുനില കെട്ടിടത്തിന് മുകളില്‍ ഒരുനില കൂടി പണിയാനുള്ള അനുമതിക്കായി വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ കെട്ടിടത്തിനോട് ചേര്‍ന്ന് ഷീറ്റ് പാകിയതിനാല്‍ സ്ഥലപരിശോധനയ്ക്കെത്തിയ ഓവര്‍സിയര്‍ അനുമതി നല്‍കുന്നത് ബുദ്ധിമുട്ടാണെന്നും 10,000 രൂപ കൈക്കൂലിയായി ആവശ്യുപ്പെടുകയുമായിരുന്നു.
അന്‍സാര്‍ ഈ വിവരം വിജിലന്‍സ് ഡയറക്ടറുടെ ചുമതലയുള്ള എച്ച്‌ വെങ്കിടേഷിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഇന്റലിജന്‍സ് പൊലീസ് സൂപ്രണ്ട് ഇഎസ് ബിജുമോന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണീറ്റ് പൊലീസ് സൂപ്രണ്ട് വി അജയകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ശ്രീലതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

11 + four =