ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ പട്ടന്റെ തേരിയില്‍ പ്രവര്‍ത്തിക്കുന്ന 4 കടമുറികൾകത്തിനശിച്ചു

വര്‍ക്കല : ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ പട്ടന്റെ തേരിയില്‍ പ്രവര്‍ത്തിക്കുന്ന 4 കടമുറികള്‍ പൂര്‍ണമായും കത്തിനശിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം.മുട്ടപ്പലം തൊടിയില്‍ വീട്ടില്‍ വിക്ടറിന്റെ 2 പ്രൊവിഷന്‍ സ്റ്റോറും അയിരൂര്‍ കളത്തറയില്‍ ഫസിലിന്റെ രണ്ട് ആക്രിക്കടകളുമാണ് കത്തിനശിച്ചത്.കടയ്ക്കു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വിക്ടറിന്റെ സ്കൂട്ടറും,കടയില്‍ സൂക്ഷിച്ചിരുന്ന എ.ടി.എം കാര്‍ഡ്,പ്രമാണം, ഇരുപതിനായിരം രൂപ തുടങ്ങി വിലപ്പെട്ട രേഖകളും കത്തിനശിച്ചു.സംഭവ സമയം വിക്ടര്‍ കടയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് കടയുടെ ആസ്പറ്റാസ്ഷീറ്റ് പൊളിച്ച്‌ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. ആക്രിക്കടയിലെ സാധനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു.വിവരം അറിയിച്ചതിനെതുടര്‍ന്ന് വര്‍ക്കല,പരവൂര്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ കെടുത്തിയത്. വര്‍ക്കല ഫയര്‍ ഫോഴ്സ് അസി.സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അയിരൂര്‍ കടയില്‍ വീട്ടില്‍ സൈനലാബുദീന്റെ ഉടമസ്ഥതയിലുള്ളതാണ് കടമുറികള്‍.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അനുമാനിക്കുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty + twenty =