ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലേക്ക്;  തിരുവനന്തപുരത്ത് ആദ്യശാഖ തുറന്നു

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ചെറുകിട ധനകാര്യ ബാങ്കുകളില്‍ ഒന്നായ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുതിന്‍റെ ഭാഗമായി  തിരുവനന്തപുരത്ത് ആദ്യ ശാഖ തുറന്നു. പാലക്കാട്, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ബാങ്കിന് പദ്ധതിയുണ്ട്.
 
സമ്പാദ്യങ്ങള്‍, നിക്ഷേപങ്ങള്‍, ലോക്കറുകള്‍, എന്‍ആര്‍ഐ ബാങ്കിംഗ്, വായ്പകള്‍ തുടങ്ങി സമ്പൂര്‍ണ ബാങ്കിംഗ് സേവനങ്ങളാണ് ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. റീട്ടെയില്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ അക്കൗണ്ടുകള്‍ തുടങ്ങി എല്ലാത്തരം ഉപഭോക്താക്കള്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കും.
 
സെല്‍ഫി എടുത്ത് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ വളരെ വേഗം അക്കൗണ്ട് തുറക്കാന്‍ സാധിക്കും. സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് ഏഴു ശതമാനം വരെ പലിശ നല്‍കുന്നു. മുതിര്‍ പൗരന്മാരുടെ 888 ദിവസ ഡിപ്പോസിറ്റിന് 7.5 ശതമാനമാണ് പലിശ.  അവരുടെ റെക്കറിംഗ് ഡിപ്പോസിറ്റിന് 7.4 ശതമാനം പലിശ ലഭിക്കും. തങ്ങളുടെ ബിയോണ്ട് ബാങ്കിംഗ് സംരംഭത്തിലൂടെ പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നു. മാത്രമല്ല സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദേശീയ ഹോക്കി താരം റാണി രാംപാലും ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ബാങ്കിന്‍റെ  ബ്രാന്‍ഡ് അംബാസര്‍മാരാണ്.
 
പരിസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയെന്ന ഇക്വിറ്റാസിന്‍റെ  മൂല്യത്തിന്‍റെ ഭാഗമായി 200 വൃക്ഷത്തൈകള്‍ നടുകയും ശാഖ ഉദ്ഘാടനത്തിനെത്തിയവര്‍ക്ക് വൃക്ഷത്തൈ നല്‍കുകയും ചെയ്തു. ബ്രാഞ്ച് ബാങ്കിംഗ്, ലയബലിറ്റീസ് പ്രോഡക്ട്സ് ആന്‍ഡ് വെല്‍ത്ത് സീനിയര്‍ പ്രസിഡന്‍റും കണ്‍ട്രി ഹെഡ്ഡുമായ മുരളി വൈദ്യനാഥനും മറ്റു സീനിയര്‍ മാനേജ്മെന്‍റും എന്‍ജിഒയുമായി സഹകരിച്ചാണ് വൃക്ഷത്തൈ നട്ടത്. 
 
ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഒരു വ്യത്യസ്ത വികാരമാണ് നല്‍കുന്നത് . സംസ്ക്കാരം, ചരിത്രം, ഭക്ഷണം, ഉത്സവങ്ങള്‍, ബിസിനസ്സ് രീതികള്‍ തുടങ്ങിയ സംസ്ഥാനത്തിന്‍റെ വൈവിധ്യത്തെ തങ്ങള്‍ ബഹുമാനിക്കുന്നു. കൂടാതെ  മികച്ച പലിശനിരക്ക് നല്‍കിക്കൊണ്ട് മലയാളികളുടെ സമ്പാദ്യശീലത്തില്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ കഴിയുമെന്ന്  തങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. തങ്ങളുടെ മികച്ച ധനകാര്യ പരിഹാരങ്ങളിലൂടെയും സേവനങ്ങളിലൂടെയും  ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും കരുതുന്നു.  തങ്ങളുടെ  എല്ലാ സേവനങ്ങള്‍ക്കും, പ്രത്യേകിച്ച് സ്വര്‍ണ്ണ വായ്പകള്‍ക്കും എന്‍ആര്‍ഐ അക്കൗണ്ടുകള്‍ക്കും മികച്ച ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നു. നാല് ശാഖകള്‍ കൂടി  തുറക്കുന്നത് സംസ്ഥാനത്തുടനീളം സേവനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബ്രാഞ്ച് ബാങ്കിംഗ്, ലയബലിറ്റീസ് പ്രോഡക്ട്സ് ആന്‍ഡ് വെല്‍ത്ത് സീനിയര്‍ പ്രസിഡന്‍റും കണ്‍ട്രി ഹെഡ്ഡുമായ മുരളി വൈദ്യനാഥന്‍ പറഞ്ഞു.
 

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × two =