കോട്ടയം: ഛര്‍ദിയും പനിയും ബാധിച്ച് പത്രണ്ട് വയസുകാരി മരിച്ചു. കുമാരനല്ലൂര്‍ എസ്.എച്ച് മൗണ്ട് പുത്തന്‍പറമ്ബില്‍ അനില്‍കുമാറിന്റെയും അജിതയുടെയും മകള്‍ ദേവിയാണ് മരിച്ചത്.ശനിയാഴ്ച അതിരമ്പുഴ പി.എച്ച്.സിയില്‍ നിന്ന് ദേവി കോവിഡ് പ്രതിരോധ വാക്സിന് ദേവി എടുത്തിരുന്നു. രാത്രിയായപ്പോള്‍ കുട്ടി രണ്ടു തവണ ഛര്‍ദ്ദിച്ചു. നേരിയ തോതില്‍ പനിയും അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയോടു കൂടി പനി ബാധിക്കുകയും വീണ്ടും നിരവധി തവണ ഛര്‍ദിക്കുകയും ചെയ്തു.ഇതോടെ ഉടന്‍ തന്നെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും, യാത്രമധ്യേ കുട്ടി മരിക്കുകയായിരുന്നു.
ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൃത്യമായ മരണകാരണം പറയുവാന്‍ സാധിക്കുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു.