തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കിളിമാനൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ബാലരാമപുരത്ത് നടുറോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. റസൽപുര സിമന്റ് ഗോഡൗണിന് സമീപമാണ് ആക്രമണം നടന്നത്. രണ്ടംഗ സംഘമാണ് വിഷ്ണുവിനെ കുത്തിയതെന്ന് പൊലീസ് പറയുന്നു.