തിരുവനന്തപുരം :- ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുളള ബന്ധം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ചിലര്‍ നടത്തിയ പ്രസ്താവനകള്‍ രാജ്യത്തിന് ദോശം ചെയ്യുന്നുവെന്ന് തൊന്നിയ സാഹചര്യത്തില്‍ .യു.എ.ഇ ഭരണാധികാരികളെ കണ്ടു കാര്യങ്ങള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ധരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ബക്രീദ് ദിനത്തില്‍ ഇന്‍ഡോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ പുറത്തിറക്കിയ പുണ്യങ്ങളുടെ പൂക്കാലം എന്ന ഗ്രന്ഥം സ്വീകരച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈദ് ദിനത്തില്‍ കേന്ദ്ര മന്ത്രി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഐ.എ.എഫ്.സി സെക്രട്ടറി മുഹമ്മദ് ബഷീര്‍ ബാബു, വൈസ് പ്രസിഡന്റ് വിജയന്‍ തോമസ്, കേന്ദ്ര മന്ത്രി വി. മുരളീധരന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ബി.ജെ.പി. നേതാവ് വി.വി.രാജേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.