കൊയിലാണ്ടി: വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മല്‍ മുഹമ്മദ് റാഫി (39) ആണ് പോലീസ് പിടികൂടിയത്.ഇയാളില്‍ നിന്നും 1050 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും, 24000 രൂപയും പിടികൂടി.സിഐ എന്‍.സുനില്‍കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.