തമിഴ്‌നാട് കുംഭകോണം പാപനാശത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

തമിഴ്‌നാട് കുംഭകോണം പാപനാശത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം.
കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ്(33) മരിച്ചത്. ഭർത്താവിന്റെ മരണശേഷം ഈ കട നടത്തിയാണ് ഇവർ കഴിഞ്ഞിരുന്നത്. ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെ തുടർന്ന് കടയിൽ തീ പടരുകയും കോകിലക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. പ്രദേശവാസികൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ യുവതി മരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 5 =