പാണ്ടിക്കാട്: ബലി പെരുന്നാളിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ കുറിപ്പിട്ട സഹകരണ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍.വെട്ടിക്കാട്ടിരി സ്വദേശി കെ.വി. സത്യനെയാണ് (41) പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ബലിപെരുന്നാളിന്‍റെ തലേന്നാണ് പ്രകോപനപരമായ രീതിയില്‍ സത്യന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ യു.ഡി.എഫ് നേതൃത്വവും യുവജന സംഘടനകളും പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. മലപ്പുറം ജില്ല സഹകരണ ബാങ്ക് മേലാറ്റൂര്‍ ശാഖ ജൂനിയര്‍ അക്കൗണ്ടന്‍റായിരുന്ന സത്യനെ കഴിഞ്ഞ ദിവസം ജില്ല സഹകരണ ബാങ്ക് പ്രസിഡന്‍റും സസ്പെന്‍ഡ് ചെയ്തിരുന്നു.