തിരുവനന്തപുരം : പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ രാമായണ മേളയും, വിദ്യാർഥികൾക്കുള്ള കലാ മത്സരങ്ങളും സംഘടിപ്പിച്ചിരിക്കുന്നു. ജൂലൈ മാസം തുടങ്ങുന്ന പരിപാടികൾ ഒക്ടോബർ 16ന് അവസാനിക്കും. ജൂലൈ16ശനിയാഴ്ച വൈകുന്നേരം 6മണിക്ക് കലാ മണ്ഡലം മോഹന കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഓ ട്ടൻ തുള്ളൽ,17മുതൽ ഓഗസ്റ്റ് 16വരെ വൈകുന്നേരം 5.30മുതൽ രാമായണ സന്ധ്യ,23ന് വൈകുന്നേരം 6മുതൽ മാർഗി സജീവ് നാരായണ ചാ ക്യാ ർ നടത്തുന്ന രാമായണം കൂത്ത്,24ന് രാവിലെ 10മുതൽ രാമായണ ആ ലാ പന മത്സരം,28ന് വൈകുന്നേരം 6മണി മുതൽ കുമാരി മാർഗി ശോ ഭിതകൃഷ്ണ ദാസ്, മാർഗി രഹിത കൃഷ്ണ ദാസ് എന്നിവർ അവതരിപ്പിക്കുന്ന താ യമ്പക,31ന് രാവിലെ 10മുതൽ രാമായണ പ്രസംഗ മത്സരം, ഓഗസ്റ്റ് 13ന് രാമായണ ക്വിസ് മത്സരവും ഉണ്ടാകുംമെന്ന് വിവേകാനന്ദ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രോഗ്രാം കോർഡിനേറ്റർ ഡോക്ടർ പൂജപ്പുര കൃഷ്ണൻ നായർ അറിയിച്ചു.