വളാഞ്ചേരി: വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് വീണ് അഞ്ചു യുവാക്കള്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി മൂച്ചിക്കല്‍ ഓണിയല്‍ പാലത്തിന് മുകളില്‍ നിന്നും 20 അടി താഴ്ചയിലേക്കാണ് കാര്‍ വീണത്.ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. ആനക്കരയില്‍ നിന്നും നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. ആനക്കര സ്വദേശികളായ മുഹമ്മദ് ആസിഫ് (20), മുഹമ്മദ് റാഷിദ് (20), മുഹമ്മദ് അന്‍ഷിദ് (14), മുഹമ്മദ് അസ്ലഹ് (19), അബ്ദുല്‍ വാജിദ് (21) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.