പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി കെ യഹിയ തങ്ങളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ആലപ്പുഴ: റായില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി കെ യഹിയ തങ്ങളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കേസിലെ രണ്ടാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് ജില്ല സെക്രട്ടറി മുജീബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടക്കം പ്രതികളുടെ ജാമ്യാപേക്ഷയും ഇന്ന് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ നിലപാട് നിര്‍ണായകമാണ്.
മത സ്പര്‍ദ്ധ വളര്‍ത്താന്‍ അവസമൊരുക്കി എന്ന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ജനമഹാ റാലിയുടെ മുഖ്യ സംഘടകന്‍ എന്ന നിലയിലും ഇയാള്‍ കുറ്റക്കാരനാണ്.ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും. കേസില്‍ റിമാന്‍ഡിലുള്ള പോപ്പുലര്‍ ഫ്രണ്ട് ജില്ല പ്രസിഡന്റ് പി എ നവാസ് ഉള്‍പ്പടെ 20 പേരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിക്കു മുന്നില്‍ വരും. നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളവരുടെ കാലാവധിയും ഇന്ന് അവസാനിക്കും.മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്‌കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ നല്‍കിയേക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten − six =