കിടപ്പുരോഗിയായ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു

കിടപ്പുരോഗിയായ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് പയിമ്പ്രയില്‍ സംഭവം. മുക്കം അഗ്നിരക്ഷാ സേനാംഗമായ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ചികില്‍സാ ചെലവിനെ തുടർന്ന് ഷിന്‍ജു സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നാണ് വിവരം.ഷിന്‍ജു വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടുപരിസരത്ത് രാവിലെയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. വീട്ടിനകത്ത് കട്ടിലില്‍ മരിച്ചനിലയില്‍ ശാന്തയെയും കണ്ടെത്തി. ഷിന്‍ജുവിന്‍റെ ആത്മഹത്യക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three − one =