തിരുവനന്തപുരം : മലയാളികളുടെ പ്രിയ തകരയ്ക്ക് നിയമസഭാ സ്പീക്കർ എം ബി രാജേഷ് ആദരാഞ്ജലികൾ അർപ്പിച്ചു.
പല ഭാഷകളിലായി, അനേകം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും പ്രതാപ് പോത്തൻ എന്ന നടൻ മലയാളിക്കെന്നും തകരയാണ്. ഇംഗ്ലീഷ് ചുവയുള്ള മലയാളവുമായി വന്ന ആ നടൻ പുതിയ കാല സിനിമകളിലും സജീവമായി. കാലവും സിനിമയുടെ സ്വഭാവവും മാറിയതിനൊപ്പം സഞ്ചരിക്കാനാവുക എന്നത് ഒരു നടനെ സംബന്ധിച്ച് പ്രധാനമാണ്. ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ ഓർക്കപ്പെടുന്നു എന്നത് ഒരു നടനെ അനശ്വരനാക്കുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ സ്പീക്കറും പങ്കു ചേരുന്നു.