കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുള്ളില്‍ ചാണകം വിതറിയ നിലയില്‍ കണ്ടെത്തി. മാര്‍ക്കറ്റിലെ ചെമ്ബുട്ടി ബസാറിലെ മൊയ്തീന്‍ ജുമാമസ്ജിദിലാണ് സംഭവം നടന്നത്.പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലും അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കാണപ്പെട്ടത്.ഇന്നലെ ജുമുഅ നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ പള്ളിയില്‍ നിന്നു പോയതിനു ശേഷമായിരുന്നു സംഭവം. വൈകിട്ട് മൂന്നോടെ പള്ളി പരിചാരകന്‍ അബ്ദുല്‍അസീസ് സംഭവം ആദ്യം കാണുകയും പള്ളികമ്മിറ്റിയില്‍ വിവരമറിയിക്കുകയായിരുന്നു.
അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമയിട്ടില്ല.ഈ പള്ളിയില്‍ സി.സി. ടി.വി സംവിധാനമില്ല. സമീപത്തെ ഒരു സി.സി. ടി.വി പരിശോധിച്ചതില്‍ സംഭവം നടന്നതായി കരുതുന്ന 2.16നും 2.42നുമിടയില്‍ ചിലര്‍ പള്ളിയിലേക്ക് പോകുന്നത് കണ്ടതായി പൊലീസ് പറഞ്ഞു.