നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇലക്‌ട്രിക്കല്‍ സബ് സ്റ്റേഷനില്‍ ശുചീകരണ ജോലിക്കിടെ മൂന്നുപേര്‍ക്ക് ഷോക്കേറ്റു.ഒരാളുടെ നില ഗുരുതരം.ഝാര്‍ഖണ്ഡ് സ്വദേശി സഞ്ജയ് സിങ്ങിനെയാണ് ഗുരുതര പൊള്ളലോടെ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചത്. പൊള്ളലേറ്റ രാജ് ദേവ് സിങ്, ശ്യാംകുമാര്‍ എന്നിവരും ചികിത്സയിലാണ്.
അന്തര്‍സംസ്ഥാന തൊഴിലാളികളായ ആറുപേരാണ് ശുചീകരണ ജോലിക്കായെത്തിയത്. ജോലിക്കിടെ സ്കാഫോള്‍ഡിങ് ലാഡര്‍ തള്ളിനീക്കുന്നതിനിടെയാണ് അപകടം.