കല്‍പറ്റ: ക്വാട്ടേഴ്സിന്റെ മുകളില്‍ കയറി ശീമക്കൊന്നയുടെ കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന്‍ മരിച്ചു.രക്ഷിക്കാന്‍ ശ്രമിച്ച മകന് ഗുരുതര പൊള്ളലേറ്റു. കല്‍പറ്റ ഫാത്തിമ ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷാജി (51) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.ശീമക്കൊന്നയുടെ കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മകന്‍ അക്ഷയ് (17) ക്ക് പരിക്കേറ്റത്. ഷാജിയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.