പാലക്കാട്: മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 17.5 പവന്‍ സ്വര്‍ണവും ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നു.പാലാത്ത് സേവ്യറിന്റെ വീട്ടിലാണ് മോഷണം നടന്നത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്ന് കരുതുന്നു.
കഴിഞ്ഞ ശനിയാഴ്ച കൊഴിഞ്ഞാമ്പാറയിലുള്ള മകളുടെ വീട്ടില്‍ പോയതായിരുന്നു സേവ്യറും കുടുംബവും. ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് അപഹരിച്ചത്. രണ്ട് മുറികളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ച് വാരിയിട്ട നിലയിലായിരുന്നു.വീടിന്റെ പിറകുവശത്തെ വാതിലിലൂടെയാണ് മോഷ്ടാവ് പുറത്ത് കടന്നിരിക്കുന്നതെന്നാണ് നിഗമനം. സേവ്യറിന്റെ മകന്‍ സുബിന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്ത് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.