തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വധ ശ്രമ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച കെ എസ് ശബരിനാഥന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകും.ഇന്നു മുതല്‍ മൂന്ന് ദിവസം ഹാജരാകണം എന്ന വ്യവസ്ഥയില്‍ ആണ് ജാമ്യം കിട്ടിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ഫോണ്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.അതേസമയം കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.നിയമസഭയില്‍ അറസ്റ്റിനെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കാനാണ് നീക്കം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.