പറപ്പൂക്കര പഞ്ചായത്തിൽ ഇനി ഇ. പേയ്മെന്റ് സംവിധാനം

തൃശൂർ: പറപ്പൂക്കര പണ്മായത്തിലെ എല്ലാ പണമിടപാടുകളും ഇനി ഡിജിറ്റൽ ആയി നടത്താം. വിവിധ ആവശ്യങ്ങൾക്ക് ഇനി പണ്മായത്തിൽ വരാതെ തന്നെ പണമടക്കാം. ക്യു ആർ കോഡ് സ്കാൻ ചെയ്തോ, ഇ-പോസ് മെഷീൻ വഴിയോ പണമടക്കാം. പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം.കെ. ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കെ.സി. പ്രദീപ്, ബീന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടരി ജി. സബിത സ്വാഗതവും, അസി: സെക്രട്ടറി ടി.കെ.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 5 =