ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ഒളിമ്പ്യൻ പി.ടി. ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തില്‍ ഹിന്ദിയിലായിരുന്നു സത്യവാചകം ചൊല്ലിയത്. എന്തുകൊണ്ട് ഹിന്ദി തെരഞ്ഞെടുത്തു എന്ന ചോദ്യത്തോട്, എല്ലാവരും സംസാരിക്കുന്ന ഭാഷ ഹിന്ദിയല്ലേ എന്നായിരുന്നു സഭയ്ക്കു പുറത്ത് ഉഷ നല്കിയ മറുപടി.
സത്യപ്രതിജ്ഞയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പി.ടി. ഉഷയ്ക്കൊപ്പം നില്ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച മോദി ഉഷയെ കണ്ടതില്‍ സന്തോഷവും പ്രകടിപ്പിച്ചു.
പി.ടി. ഉഷയ്ക്കായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വസതിയില്‍ അത്താഴവിരുന്ന് ഒരുക്കിയിരുന്നു.സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിക്കാന്‍ ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസനും എത്തിയിരുന്നു.