തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആശുപത്രിയിലേക്ക് പോയ വയോധിക സ്‌കൂട്ടറിടിച്ചു മരിച്ചു. തിരുവനന്തപുരം മാന്നാര്‍ ഗ്രാമ പഞ്ചായത്ത് പടിഞ്ഞാറുടക്കത്ത് വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ ഭവാനി (76) ആണ് വാഹനാപകടത്തില്‍ മരിച്ചത്.കോയിക്കല്‍ മുക്ക് എണ്ണയ്ക്കാട് റോഡില്‍ കുട്ടമ്ബേരൂര്‍ കുന്നത്തൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തിനു കിഴക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം. മാന്നാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ കുന്നത്തൂര്‍ ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുവെച്ച് ഓട്ടോയില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കവേ സ്‌കൂട്ടറിടിക്കുകയായിരുന്നു. ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.