കണ്ണൂര്‍: ആര്‍എസ്‌എസ് കാര്യാലയത്തിന് നേര്‍ക്ക് ബോംബേറിഞ്ഞ സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.പയ്യന്നൂരിലെ ആര്‍എസ്‌എസ് കാര്യാലയമായ രാഷ്ട്രമന്ദിറിന് നേര്‍ക്ക് കഴിഞ്ഞ 11 ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്.ഈ സംഭവത്തില്‍ കാരമ്മല്‍ കശ്യപ് (23), പെരളം അങ്ങാടിവീട്ടില്‍ ഗെനില്‍ (25) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് വിവരം.