സി​​​ബി​​​എ​​​സ്‌ഇ പ​​​ത്താം ക്ലാ​​​സ്, പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​ഫ​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​ബി​​​എ​​​സ്‌ഇ പ​​​ത്താം ക്ലാ​​​സ്, പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​ഫ​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ​​​യും സ്കൂ​​​ളു​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല​​​യാ​​​ണ് സി​​​ബി​​​എ​​​സ്‌ഇ പ​​​ത്താം ക്ലാ​​​സ്, പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ യ​​​ഥാ​​​ക്ര​​​മം 99.68%, 98.83% എ​​​ന്നി​​​ങ്ങ​​​നെ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​​​ന്ന വി​​​ജ​​​യം നേ​​​ടി​​​യ​​​ത്. പ​​​ത്താം ക്ലാ​​​സി​​​ല്‍ 94.4 ശ​​​ത​​​മാ​​​ന​​​വും പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സി​​​ല്‍ 92.71 ശ​​​ത​​​മാ​​​ന​​​വും ആ​​​ണ് അ​​​ഖി​​​ലേ​​​ന്ത്യാ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം.
https://cbseresults.nic.in, https://cbse.gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ല്‍ ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്. മൊ​​​ബൈ​​​ല്‍ ആ​​​പ് ഉ​​​മ​​​ംഗ് (https://web.umang.gov.in) വ​​​ഴി​​​യും ഫ​​​ല​​​ങ്ങ​​​ള്‍ അ​​​റി​​​യാം.ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ പ​​​ത്താം ക്ലാ​​​സി​​​ല്‍ 99.99 ശ​​​ത​​​മാ​​​ന​​​വും പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സി​​​ല്‍ 99.89 ശ​​​ത​​​മാ​​​ന​​​വും വി​​​ജ​​​യം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. മു​​​ന്‍​​​ വ​​​ര്‍​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച്‌ ഈ ​​​വ​​​ര്‍​​​ഷം പ​​​ത്താം ക്ലാ​​​സി​​​ല്‍ 4.64 ശ​​​ത​​​മാ​​​ന​​​വും പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സി​​​ല്‍ 6.66 ശ​​​ത​​​മാ​​​ന​​​വും അ​​​ഖി​​​ലേ​​​ന്ത്യാ​​​ത​​​ല​​​ത്തി​​​ല്‍ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.
പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്ന് 67,938 പേ​​​ര്‍ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ല്‍ 67,720 പേ​​​ര്‍ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​ര്‍​​​ഹ​​​രാ​​​യി. ഇ​​​തി​​​ല്‍ 33,841 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 33,879 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ഉ​​​ള്‍​​​പ്പെ​​​ടു​​​ന്നു. വി​​​ജ​​​യി​​​ച്ച കു​​​ട്ടി​​​ക​​​ളി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്- 61705 വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 4 =