കല്ലടിക്കോട്: കരിമ്പ ബസ്സ് സ്റ്റോപ്പില്‍ ഒരു മിച്ചിരുന്ന വിദ്യാര്‍ത്ഥികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസ്സില്‍ മൂന്ന് പേര്‍ കൂടി കല്ലടിക്കോട് പൊലീസിന്‍്റെ പിടിയിലായി .കരിമ്പ വെട്ടത്ത് അക്ബറലി (42), കരിമ്ബ അങ്ങാടിക്കാട് ഷമീര്‍ (38) ,കരിമ്പ അങ്ങാടിക്കാട് ഷമീര്‍ (37) എന്നിവരാണ് അറസ്റ്റിലായത്.നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കരിമ്പ സ്വദേശികളായ സിദ്ദീഖ് (50), ഹരീഷ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കരിമ്പ പനയമ്പാടം ബസ് സ്റ്റോപില്‍ സ്ക്കൂളില്‍ നിന്ന് വീട്ടിലേക്ക് ബസ് കാത്തിരുന്ന കരിമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് ഇരയായത്. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നിരുന്നത് നാട്ടുകാരിലൊരാള്‍ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. വിദ്യാര്‍ത്ഥിനികളെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും ചെരിപ്പ് ഊരി അടിക്കുകയും ചെയ്തതായാണ് കേസ്സ്.സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളുടെ മൊഴി പ്രകാരം ഏകദേശം 12 ഓളം പേര്‍ സംഭവത്തില്‍ പങ്കുണ്ടെന്നതാണ് പൊലീസിന് ലഭിച്ച വിവരം.