തിരുവല്ല: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 48കാരന്‍ മരിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കല്‍ വീട്ടില്‍ റെജി സെബാസ്റ്റ്യനാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.തിരുവല്ല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച റെജി ടാപ്പിങ് തൊഴിലാളിയാണ്.