അഹമ്മദാബാദ്: സമ്പൂർണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ വ്യാജമദ്യദുരന്തം. ഇതുവരെ പതിനെട്ടോളം പേരാണ് മരിച്ചത്20 പേരോളം ഭവനഗറില്‍ ചികില്‍സയിലുണ്ട്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കാം.അഹമ്മദാബാദിലെയും ബോടഡിലെയും ഗ്രാമീണമേഖലയിലാണ് ദുരന്തമുണ്ടായത്. പോലിസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.മദ്യനിരോധനം നിലവിലുണ്ടെങ്കിലും വ്യാജമദ്യപ്രശ്‌നം ഗുജറാത്തില്‍ വലിയ വെല്ലുവിളിയാണ്.