തിരുവനന്തപുരം: ശ്രീകണ്ഠശ്വരം ശ്രീദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ആടിചൊവ്വാ മഹോത്സവത്തോട് അനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ക്ഷേത്രദർശനം നടത്തി. ആരോഗ്യവർദ്ധനവിനും, ഐശ്വര്യത്തിനും വേണ്ടി ദേവിക്ക് മുന്നിൽ മാവ് വിളക്ക് തെളിയിച്ചു.ക്ഷേത്രം ചെയർമാൻ പരശുരാമൻ ദേവസ്വം പ്രസിഡന്റിനെ പൊന്നാടചാർത്തി ആദരിച്ചു.ക്ഷേത്രം ചെയർമാൻ പരശുരാമൻ ചെന്തിട്ട ഹരി, ക്ഷേത്രഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.