തിരുവനന്തപുരം : പട്ടം താണുപിള്ളയുടെ 52-ആമത് ചരമവാർഷിക അനുസ്മരണ സമ്മേളനം ശ്രീവരാഹം പട്ടം താണുപിള്ള ഫൗണ്ടേഷൻ നടത്തി. സമ്മേളനത്തിന്റെ ഉദ്ഘാടനം വി.എം. സുധീരൻ നിർവ്വഹിച്ചു. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, മണക്കാട് രാജേഷ്, കാലടി അരുൺ, പാടശ്ശേരി ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.