ഗാന്ധിനഗര്‍ : കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റില്‍.തെള്ളകം അടിച്ചിറ പറത്താനത്ത് ബിബിന്‍ സെബാസ്റ്റ്യന്‍ (24), പാലത്തടത്തില്‍ ക്രിസ്റ്റോ സണ്ണി (20), ആര്‍പ്പൂക്കര തൊണ്ണംകുഴി നടുപറമ്ബില്‍ ഗൗതം സന്തോഷ് (21) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.