വാഷിംഗ്ടണ്‍ : യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊവിഡ് പോസിറ്റീവായി. നേരത്തെ ജൂലായ് 21ന് കൊവിഡ് സ്ഥിരീകരിച്ച ബൈഡന് കഴിഞ്ഞ ചൊവ്വാഴ്ച രോഗമുക്തി നേടിയിരുന്നു. പിന്നീട് നടത്തിയ നാല് ടെസ്റ്റുകളിലും ബൈഡന് നെഗറ്റീവായിരുന്നു. എന്നാല്‍, ശനിയാഴ്ച രാവിലെ നടത്തിയ ടെസ്റ്റില്‍ വീണ്ടും പോസിറ്റീവായെന്ന് കണ്ടെത്തി. 79 കാരനായ ബൈഡന് കര്‍ശന നിരീക്ഷണത്തിലാണെന്നും ഐസോലേഷനില്‍ തുടരുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും രോഗ ലക്ഷണങ്ങളില്ലെന്നും വൈറ്റ്ഹൗസ് അറിയിച്ചു.