തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷന്‍ മണ്ണെണ്ണ വിലയില്‍ തല്‍ക്കാലം യാതൊരു മാറ്റവും വരില്ല. മണ്ണെണ്ണയ്ക്ക് തല്‍ക്കാലം പഴയ വില തന്നെ തുടരുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മണ്ണെണ്ണക്ക് ലിറ്ററിന് 84 രൂപ എന്ന പഴയ വില തന്നെ തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രിലിന് ശേഷം രണ്ടു തവണയാണ് ഇന്ധന കമ്ബനികള്‍ വില വര്‍ധിപ്പിച്ചത്. ഇതോടെ റേഷന്‍ കടയില്‍ മണ്ണെണ്ണ 102 രൂപയ്ക്ക് വില്‍ക്കേണ്ടുന്ന സാഹചര്യമായിരുന്നു. ഓഗസ്റ്റിലെ റേഷന്റെ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രസിദ്ധീകരിച്ചെങ്കിലും പുതുക്കിയ വില പിന്നീട് അറിയിക്കുമെന്ന് മാത്രമായിരുന്നു വിശദീകരണം. അതേസമയം, പഴയ വിലയ്ക്ക് തന്നെ മണ്ണെണ്ണ വിതരണം ചെയ്താല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.