സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: ഫെബ്രുവരി മുതല്‍ കേരളം മഴ കാത്തിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുന്തോറും കൊടും ചൂടില്‍ വലയുകയാണ് സംസ്ഥാനം.അതിനിടയിലാണ് ഇന്ന് കേരളത്തിലെ രണ്ട് ജില്ലകള്‍ക്ക് ആശ്വാസമാകുന്ന വാർത്ത കാലാവസ്ഥ വകുപ്പില്‍ നിന്ന് പുറത്തുവരുന്നത്.
ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഇന്ന് കേരളത്തിലെ രണ്ട് ജില്ലകളില്‍ മഴ സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − 18 =