ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട ഐ എൻ ടി യു സി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ ഐഎൻടിയുസി തൊഴിലാളികളുടെ മക്കൾക്ക് എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികളെ ആദരിച്ചു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് സോമൻ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡണ്ട് പി ബി സത്യൻ അധ്യക്ഷത വഹിച്ചു. അംഗനവാടി ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വാഹിദ മുഖ്യപ്രഭാഷണം നടത്തിll ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡണ്ട് ഭരതൻ, ആളൂർ മണ്ഡലം പ്രസിഡണ്ട് ബാബു തോമസ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.