കാസർഗോഡ് : കാസര്‍ഗോഡ് കാറഡുക്ക റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.മുളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി സ്വദേശി സി.സുകുമാരനെയാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുന്‍പാണ് വനത്തില്‍ നിന്ന് മരം മുറിച്ചു കടത്തിയത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന തേക്ക് മരം മൂന്ന് മാസം മുമ്ബാണ് മുറിച്ചുകടത്തിയത്. ഇയാളെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു.