കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ പറമ്ബത്ത് വീട്ടില്‍ ആഷിഫിനെയാണ് (46) നെടുമ്ബാശേരി പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ച് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം സ്വര്‍ണം വില്‍ക്കാനായി ഏല്‍പ്പിച്ചത് ആഷിഫിനെയാണ്. സ്വര്‍ണക്കച്ചവടം നടത്തുന്നയാളാണ് ആഷിഫ്. ഇയാളില്‍ നിന്ന് 860 ഗ്രാമോളം സ്വര്‍ണവും കണ്ടെടുത്തു.
ശനിയാഴ്ച രാവിലെ ഒമാനില്‍ നിന്നും സ്വര്‍ണവുമായി നെടുമ്ബാശേരിയില്‍ വിമാനമിറങ്ങിയ ഹഫ്‌സല്‍ എന്നയാളെ ഒരു സംഘം ആളുകള്‍ വാഹനത്തില്‍ ബലമായി കയറ്റിക്കൊണ്ട് പോവുകയായിരുന്നു.