നീലേശ്വരം; ദേശീയപാതയിലെ നീലേശ്വരം കരുവാച്ചേരി വളവില്‍ ഹൈഡ്രോക്ലോറിക് ആസിഡുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു.കാര്‍വാറില്‍ നിന്നു കൊച്ചിയിലെ ഫാക്ടറിയിലേക്ക് ആസിഡ് കൊണ്ടുപോകുകയായിരുന്ന ലോറി ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് മറിഞ്ഞത്.ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്നെങ്കിലും അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സുമെത്തി ചോര്‍ച്ച അടച്ചു.
ടാങ്കറിന്റെ വാല്‍വിലൂടെ വാതക രൂപത്തില്‍ നേരിയ തോതിലാണ് ആസിഡ് ചോര്‍ന്നത്. മണ്ണുമാന്തിയെത്തിച്ച് ഈ ഭാഗത്ത് പൂര്‍ണമായും മണ്ണിട്ടു മൂടിയതോടെ ആശങ്ക ഒഴിവായി. മറ്റൊരു ലോറി ഓവര്‍ടേക് ചെയ്തു പോയപ്പോള്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി റോഡിന് എതിര്‍വശത്തേക്കു പാഞ്ഞു കയറി മറിയുകയായിരുന്നു. ഡ്രൈവറായ തമിഴ്‌നാട് മധുര സ്വദേശി രാമമൂര്‍ത്തി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.