ഗുജറാത്ത്: ഗുജറാത്തില്‍ മായം കലര്‍ന്ന പാല് കടത്തിയ ട്രക്ക് പിടികൂടി.4000 ലിറ്ററോളം പാല് ട്രക്കിലുണ്ടായിരുന്നു.പാലില്‍ കാര്‍ബണേറ്റുകള്‍, സള്‍ഫേറ്റ്-ഫോസ്ഫേറ്റ് മിശ്രിതം എന്നിവയുടെ സാന്നിധ്യം രാസപരിശോധനയിലൂടെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.കഴിഞ്ഞ നാല് മാസമായി നഗരത്തില്‍ മായം കലര്‍ന്ന പാല് വിപണനം ചെയ്യുന്നുണ്ടെന്നും ഇതിന് ഉത്തരവാദികളെ ഉടന്‍ പിടികൂടുമെന്നും രാജ്കോട്ട് ഡിസിപി പ്രവീണ്‍ കുമാര്‍ മീണ അറിയിച്ചു.