തൃക്കൊടിത്താനം: യുവാവിനെ വീടുകയറി ആക്രമിച്ച കേസില്‍ തൃക്കൊടിത്താനം മണികണ്ഠവയല്‍ ഭാഗത്ത് ചിറക്കല്‍ ബൈജു വിജയന്‍ (43), തൃക്കൊടിത്താനം മണികണ്ഠവയല്‍ ഭാഗത്ത് തടത്തില്‍ സുനില്‍ (45) എന്നിവര്‍ അറസ്റ്റില്‍കഴിഞ്ഞദിവസം മണികണ്ഠവയല്‍ ഭാഗത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മനു കുമാറിനെയാണ് പ്രതികള്‍ വീടുകയറി ആക്രമിച്ചത്.ബൈജു വിജയനും മനുകുമാറും തമ്മില്‍ മറ്റൊരു വ്യക്തിയുടെ മതില്‍നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ ഇരുവരും ചേര്‍ന്ന് മനുകുമാറിനെ വീട്ടില്‍കയറി ആക്രമിക്കുകയും ചെയ്തു.തുടര്‍ന്ന് മനുകുമാര്‍ തൃക്കൊടിത്താനം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.