ഹരിപ്പാട്: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഭരണിക്കാവ് കറ്റാനം പ്രണവ് ഭവനത്തില്‍ പ്രവീണ്‍ (22) ആണ് അറസ്റ്റിലായത്. ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.ഇന്നലെ പുലര്‍ച്ചെ ഹരിപ്പാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നാണ് പ്രവീണിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ നിന്നും 12.53 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
വില്‍പ്പനക്കായി ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് നാട്ടിലേക്കു കൊണ്ടു വരുന്ന വഴിയാണ് പ്രവീണ്‍ പിടിയിലായത്. കായംകുളം, വള്ളികുന്നം സ്റ്റേഷന്‍ പരിധികളിലായി നാലോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.പിന്നീട് പ്രതിയുടെ രഹസ്യതാവളത്തില്‍ പരിശോധന നടത്തിയപ്പോള്‍ 100 ഗ്രാം എംഡിഎംഎ, 10ഗ്രാം ഹാഷിഷ്, 170എക്സ്റ്റസി ടാബ്‌ലറ്റ്, 345 എല്‍എസ്ഡി സ്റ്റാമ്ബ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബ്, വില്‍പന നടത്തികിട്ടിയ 33000 രൂപ എന്നിവ പിടിച്ചെടുത്തു. ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഷക്കീല്‍ ഹര്‍ഷാദിന് മുന്‍പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലും കേസുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.