ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ 23 കാരന്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആദിവാസി യുവാവിനെ തീ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത് ചിന്നക്കനാലില്‍ 301 കോളനി നിവാസി തരുണാണ് മരിച്ചത്. വീടിന് പുറത്ത് ചങ്ങല ഉപയോഗിച്ച് ജനാലയില്‍ ബന്ധിച്ച നിലയിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊലപാതകമാണോയെന്ന കാര്യത്തിലടക്കം സംശയമുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.