റഷ്യ : റഷ്യയില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പ്രദേശമായ ഉലിയാനോവ്‌സ്‌കിയിലാണ് സംഭവം.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഉലിയാനോവ്‌സ്‌ക് മേഖലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മിനി ബസിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറുകയായിരുന്നു. റോഡുപണി നടക്കുന്നതിനാല്‍ അപകടസ്ഥലത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നതായും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
രണ്ട് ട്രക്കുകള്‍ക്കിടയില്‍പ്പെട്ട് പൂര്‍ണമായി തകര്‍ന്ന മിനി ബസിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.