ചങ്ങനാശേരി: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് അയല്‍വാസിയെ വെടിവച്ചെ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.പനച്ചിക്കാവ് ആറ്റുപുറത്ത് വിശാല്‍ ബാബു (കണ്ണന്‍29), പെരുന്ന കിഴക്കുകരയില്‍ ശ്രീശങ്കര ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ വിഷ്ണു സുരേഷ് (24) എന്നിവരാണു പിടിയിലായത്. ഞായറാഴ്ച രാത്രിയാണു ഇരുവരും ചേര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് അയല്‍വാസിയെ വെടിവെച്ചത്.പെരുമ്പുഴക്കടവ് ഭാഗത്ത് ജോഷിക്കാണു വെടിയേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെയാണു പെല്ലറ്റ് പുറത്തെടുത്തത്. വിശാല്‍ ബാബുവും അയല്‍വാസിയും തമ്മില്‍ വാക്കേറ്റം ഉണ്ടായ സമയത്ത് എത്തിയ ജോഷി ഇവരോടു വീട്ടില്‍ പോകാന്‍ പറഞ്ഞിരുന്നതായും പറഞ്ഞു.