കളമശ്ശേരി: പള്ളി പെരുന്നാളിനിടെ ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ആറ് പേരെ അറസ്റ്റ് ചെയ്തു.മഞ്ഞുമ്മലില്‍ വാടകക്ക് താമസിക്കുന്ന ആന്‍സന്‍ ഡി.സാജനെ (23) വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ കളമശ്ശേരി ഗ്ലാസ് കോളനി സ്വദേശികളായ പെരുങ്ങോട്ടില്‍ അജിത് ബാബു(22),നാലുകണ്ഠത്തില്‍ നവീന്‍ ആന്‍റണി (21), പതുവന വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (21),ആറ് കണ്ഠത്തില്‍ ജോയല്‍ ബെന്നി (21),ചാമപ്പറമ്ബില്‍ ബിനീഷ് (24),റോക്ക് വെല്‍ റോഡില്‍ തവക്കല്‍ വീട്ടില്‍നിസാം (22) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി 11.30 ഓടെ ഗ്ലാസ് ഫാക്ടറി റോഡില്‍ വെച്ചാണ് സംഭവം. പള്ളി പെരുന്നാളില്‍ പങ്കെടുത്ത ശേഷം ആന്‍സന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഏഴ് അംഗ സംഘം ആക്രമിക്കുകയായിരുന്നു.