മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. അതിനാല്‍ ഏഷ്യാ കപ്പില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹം ദുബായ്ക്ക് പോകില്ല.ചെറിയ ലക്ഷണങ്ങളുള്ള ദ്രാവിഡ് ബി.സി.സി.ഐയുടെ മെഡിക്കില്‍ സംഘത്തിന്റെ നീരീക്ഷണത്തില്‍ ഐസൊലേഷനിലാണ്. ടീമില്‍ മറ്റെല്ലാവരും നെഗറ്റീവാണ്. അസിസ്റ്റന്റ് കോച്ച് പരസ് മാംബ്രെയ്ക്കാണ് പ്രധാന പരിശീലകന്റെ ചുമതല ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കൊവിഡ് മുക്തനാകുന്ന മുറയ്ക്ക് ദ്രാവിഡ് ടീമിനൊപ്പം ചേരും.നാഷണല്‍ ക്രിക്കറ്റ് അക്കാഡമി മേധാവി വി.വി.എസ് ലക്ഷ്‌മണിനെ പ്രധാന പരിശീലകനായി ടീമിനൊപ്പം എത്തിക്കാനുള്ള സാധ്യതയും ഉണ്ട്. ഹരാരയില്‍ സിംബ്‌വ്‌വെയ്ക്കെതിരെ ഏകദിന പരമ്ബര തൂത്തുവാരിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ലക്ഷ്മണ്‍ ആയിരുന്നു. സാധരണ നടത്താറുള്ള ടെസ്റ്റിലാണ് കഴിഞ്ഞ ദിവസം ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചത്. 27നാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്.