ഈറോഡ്: സര്‍ക്കാര്‍ യുപി സ്കൂളിലെ സ്മാര്‍ട്ട് ക്ലാസില്‍ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചു.ആര്‍ക്കും പരിക്കില്ല.
ഈറോഡ് തിരുനഗര്‍ കോളനിയിലെ സ്കൂളിലാണ് സംഭവം. ചൊവാഴ്ച വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഇരിക്കുന്ന സമയത്ത് എസിയില്‍ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. പിന്നീട് ഉഗ്രശബ്ദത്തോടുകൂടി എസിയും മുറിയിലെ മറ്റ് വൈദ്യുതോപകരണങ്ങളും പൊട്ടിത്തെറിച്ചു. വിദ്യാര്‍ഥികളെ അധ്യാപകര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാല്‍ അപകടം ഒഴിവായി.